08:40pm 12 November 2026
NEWS
വൈശാഖൻ കാമുകിയെ കൊലപ്പെടുത്തിയത് എല്ലാം ഭാര്യ അറിയുമെന്ന ഭയത്താൽ
27/01/2026  02:57 PM IST
nila
വൈശാഖൻ കാമുകിയെ കൊലപ്പെടുത്തിയത് എല്ലാം ഭാര്യ അറിയുമെന്ന ഭയത്താൽ

കോഴിക്കോട്: എലത്തൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്ന് തെളിയുകയും പ്രതി വൈശാഖനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് മുതൽ പ്രതി വൈശാഖൻ ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന.  

ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്നു പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ‘ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ ഒന്നിച്ച് മരിക്കാം’ എന്ന വ്യാജ വാഗ്ദാനം നൽകിയാണ് പ്രതി യുവതിയെ മാളിക്കടവിലുള്ള സ്വന്തം സ്ഥാപനമായ ഐഡിയൽ ഇൻഡസ്ട്രീസിലേക്ക് കൊണ്ടുവന്നത്. അവിടെ രണ്ട് കുരുക്കുകൾ തയ്യാറാക്കി യുവതിയുടെ കഴുത്തിൽ കയർ കെട്ടിയ ശേഷം സ്റ്റൂൾ തള്ളിമാറ്റുകയായിരുന്നു. തുടർന്ന് മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയർ അഴിച്ച് നിലത്തിറക്കിയ ശേഷവും യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി വിവാഹിതനായി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയാണ് യുവതിയുമായി അടുത്ത ബന്ധം ആരംഭിച്ചതെന്നും, പ്രായപൂർത്തിയാകുന്നതിന് മുൻപുതന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവ ഭാര്യയെ കാണിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പ്രതി ഭാര്യയെ ഫോണിൽ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽവെച്ച് മരണം സ്ഥിരീകരിച്ചു. തുടക്കത്തിൽ ആത്മഹത്യയായി രജിസ്റ്റർ ചെയ്ത കേസ്, പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ മർദന പാടുകളും പരുക്കുകളും കാരണം പുനഃപരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ഗുരുതരമായ വിവരങ്ങൾ പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img